മേലാ​ർ​കോ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ സിഎൽ‌സി വാർഷിക സമാപനം
Monday, January 18, 2021 12:47 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​വും സി ​എ​ൽ സി ​യു​ടെ വാ​ർ​ഷി​ക സ​മാ​പ​ന​വും ന​ട​ന്നു. ഇന്നലെ രാവിലെ പത്തിനു ഇ​ട​വ​ക സ​മൂ​ഹം ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ ബി​ഷ​പ്പി​നെ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ്പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
വി​കാ​രി ഫാ​ദ​ർ സേ​വ്യ​ർ വ​ള​യ​ത്തി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി . തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി . പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സ്നേ​ഹ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ്പ് നി​ർ​വ​ഹി​ച്ചു വി​കാ​രി ഫാ​ദ​ർ സേ​വ്യ​ർ വ​ള​യ​ത്തി​ൽ, കെഎൽ വി​ൻ​സ​ന്‍റ് പ്ര​താ​പ്, സി ​എ​ൽ സി ​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​സ് വി​ൻ, കെ​പി ലോ​റ​ൻ​സ് ,ജെ​റി​ൻ കു​റ്റി​ക്കാ​ട​ൻ, ഇ​ട​വ​ക പ്ര​തി​നി​ധി യു ​വി ജോ​സ്, സി​എ​ൽ​സി ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ദ​ർ​ശ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.