പാ​റ​ക​പ്പാ​ടം ചി​റ തകർച്ചയിലേക്ക്
Monday, January 18, 2021 12:46 AM IST
ത​ച്ച​നാ​ട്ടു​ക​ര: ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡാ​യ ചാ​മ​പ്പ​റ​ന്പി​ലെ പാ​റ​ക​പ്പാ​ടം ചി​റ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മാ​ണ് ന​ല്ലൊ​രു ചി​റ എ​ന്ന​ത്.
യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​ത് ചി​റ കൂ​ടു​ത​ൽ നാ​ശ​ത്തി​നു കാ​ര​ണ​മാ​യി. പ്ര​ദേ​ശ​ത്തെ നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ചി​റ​യാ​ണി​ത്. നി​ല​വി​ൽ ചി​റ​യോ​ട് ചേ​ർ​ന്ന് പോ​ളി​ത്തീ​ൻ ക​വ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം കെ​ട്ടി നി​ർ​ത്തി​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത.്
എ​ങ്കി​ലും പോ​ളി​ത്തീ​ൻ ക​വ​ർ ദ്ര​വി​ച്ച​തോ​ടെ വെ​ള്ളം ചി​റ​യി​ൽ നി​ൽ​ക്കു​ന്നി​ല്ല. ചി​റ കാ​ടു​പി​ടി​ച്ചും ക​ല്ലും മ​റ്റു നി​റ​ഞ്ഞും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മേ​ൽ ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണും മെ​റ്റ​ലും മ​റ്റും കു​ത്തി​യൊ​ലി​ച്ചു വ​ന്ന തോ​ടി​ന്‍റെ ആ​ഴ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.
പ​ല ഭാ​ഗ​ത്തും സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നി​ട്ടു​ണ്ട്. തോ​ട്ടി​ൽ ജ​ല​സം​ഭ​ര​ണ ശേ​ഷി കു​റ​ഞ്ഞ നി​ല​യി​ലാ​ണ് കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം​മൂ​ലം ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്യു​ന്ന ഭൂ​ര​ഹി​ത ക​ർ​ഷ​ക​രും ഇ​വി​ടെ​യു​ണ്ട്.
ത​ച്ച​നാ​ട്ടു​ക​ര കൃ​ഷി​ഭ​വ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും ചി​റ ന​ന്നാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് പാ​റ​പ്പാ​ടം പാ​ട​ശേ​ഖ​ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​നു​മോ​ദി​ച്ചു

അ​ഗ​ളി: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഒ​ന്നാം റാ​ങ്ക് ജേ​താ​വ് ദി​വി​യെ എ​ബി​വി​പി അ​ട്ട​പ്പാ​ടി ന​ഗ​ർ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജെ​ല്ലി​പ്പാ​റ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ൻ കു​ട്ടി ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ദി​വി.