അ​ഞ്ചു വ​യ​സു​കാ​രി വി​ഴു​ങ്ങി​യ നാ​ണ​യം ശസ്ത്രക്രിയ കൂടാതെ പു​റ​ത്തെ​ടു​ത്തു
Sunday, January 17, 2021 12:51 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ഞ്ച് വ​യ​സുകാ​രി​യു​ടെ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ നാ​ണ​യം വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്തു. ഇ​എ​ൻ​ടി സ​ർ​ജ​ൻ ഡോ.​അ​ർ​ഷാ​ദാ​ണ് അ​ര​മ​ണി​ക്കൂ​ർ നേ​രം കൊ​ണ്ട് എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി പു​റ​ത്തെ​ടു​ത്ത​ത്. നാ​ണ​യം തൊ​ണ്ട​യി​ൽ കു​രു​ങ്ങി പ്ര​യാ​സം നേ​രി​ട്ട അ​ഞ്ചു​വ​യ​സുകാ​രി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ തൊ​ണ്ട​യു​ടെ ന​ടു​ഭാ​ഗ​ത്താ​യി നാ​ണ​യം കു​രു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി.
തു​ട​ർ​ന്നാ​ണ് ഡോ.​അ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ പു​റ​ത്തെ​ടു​ത്ത​ത്. കു​ട്ടി സു​ഖ​മാ​യി​രി​ക്കു​ന്നു.​ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ടു​ത​ൽ ന​ല്കി. ക​ഴി​ഞ്ഞ മാ​സം വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ നി​ന്നും അ​സാ​ധാ​ര​ണ വ​ലി​പ്പ​മു​ള്ള അ​ണ്ഡാ​ശ​യ മു​ഴ മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ.​ആ​നീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​യി​ലു​ടെ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്തി​രു​ന്നു.