സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​നു കൈ​ത്താ​ങ്ങാ​യി ഡ്രൈ​വ​ർ​മാ​ർ
Saturday, January 16, 2021 12:20 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ ടാ​ക്സി ഡ്രൈ​വ​ർ ശ്രീ​കൃ​ഷ്ണ​പു​രം ഈ​ശ്വ​ര​മം​ഗ​ലം അ​വി​ഞ്ഞി​ക്കു​ഴി സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. കെ. ​ടി.​ഡി.​ഒ ചെ​റു​പ്പു​ള​ശ്ശേ​രി, ച​ള​വ​റ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

2020 സെ​പ്റ്റം​ബ​ർ 16 നാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം ഈ​ശ്വ​ര​മം​ഗ​ലം അ​വി​ഞ്ഞി​ക്കു​ഴി സു​രേ​ഷ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്. ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​രേ​ഷി​ന്‍റെ ഏ​ക വ​രു​മാ​നം കൊ​ണ്ടാ​ണ് ര​ണ്ട് മ​ക്ക​ളും, ഭാ​ര്യ​യും, അ​മ്മ​യു​മ​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞു വ​ന്ന​ത്.

സു​രേ​ഷി​ന്‍റെ വി​യോ​ഗ​ത്തോ​ടെ ഏ​ക വ​രു​മാ​ന​വും നി​ല​ച്ച കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യി. സ്വ​ന്ത​മാ​യി വീ​ട് പോ​ലു​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സ്‌​സി​ലാ​ക്കി​യ കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​ർ​പ്പു​ള​ശ്ശേ​രി, ച​ള​വ​റ എ​ന്നീ യൂ​ണി​റ്റു​ക​ളി​ൽ പെ​ടു​ന്ന അം​ഗ​ങ്ങ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​നും, ഓ​ർ​ഗ​നൈ​സേ​ഷ​ൻ തി​രു​വാ​ഴി​യോ​ട് അം​ഗ​വു​മാ​യ സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​രി​വെ​ടു​ത്തും മ​റ്റും സ്വ​രു​ക്കൂ​ട്ടി​യ തു​ക സു​രേ​ഷി​ന്‍റെ ഭാ​ര്യ സു​ജി​ത​യെ ഏ​ൽ​പ്പി​ച്ചു. തി​രു​വാ​ഴി​യോ​ട് വ​ച്ച് ന​ട​ന്ന ച​ട​ങ്ങ് കെ.​ടി.​ഡി.​ഒ ഒ​റ്റ​പ്പാ​ലം സോ​ണ്‍ ര​ക്ഷാ​ധി​കാ​രി കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​സ​ക്കീ​ർ മോ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ർ​പ്പു​ള​ശ്ശേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ണ്ട് കെ.​ഫി​റോ​സ് ബാ​ബു, മു​ൻ സോ​ണ്‍ ട്ര​ഷ​റ​ർ ടി.​കെ.​പ്ര​ദീ​പ്, സോ​ണ്‍ പ്ര​സി​ഡ​ന്‍റ് പി.​പ്ര​കാ​ശ​ൻ പ​ങ്കെ​ടു​ത്തു.