ഗാ​യ​ത്രി​പു​ഴ​യോ​രത്തിനു അഴകായ് ജമന്തിപ്പൂക്കൾ
Saturday, January 16, 2021 12:20 AM IST
കൊ​ല്ല​ങ്കോ​ട്: പു​ഴ​യോ​ര​ങ്ങ​ളി​ൽ വാ​ഴ, തെ​ങ്ങ്, ചേ​ന്പ്, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ എ​ന്നി​വ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത് കാ​ണ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ പു​ഴ​യു​ടെ ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ്ഗ ത്തി​ൽ പൂ​ച്ചെ​ടി​ക​ൾ വെ​ച്ച് പി​ടി​പ്പി​ച്ച​ത് ഗാ​യ​ത്രി പു​ഴ​യി​ൽ മാ​ത്ര​മാ​യി​രി​ക്കും. പു​ഴ​യി​ലു
ള്ള ​കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്കു താ​ഴെ​യാ​ണ് ജ​മ​ന്തി പൂ​വ് വ്യാ​പ​ക​മാ​യി ന​ട്ടു​പി​ടി പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​ഴ​യി​ൽ വെ​ള്ള​മി​റ​ക്കി​യാ​ൽ പൂ​ർ​ണ്ണ​മാ​യും ഇ​ല്ലാ​താ​വു​മെ​ങ്കി​ലും അ​തു​വ​രേ​യും സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്താ​ൻ ത​ന്നെ​യാ​ണ് പു​ഴ​യോ​ര​വാ​സി​യു​ടെ തീ​രു​മാ​നം. പു​ഴ​യു​ടെ ജ​ല​ധാ​ര​യി​ൽ സ​മൃ​ദ്ധ​മാ​യി പൂ​ക്ക​ൾ​വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത് യാ​ത്രി​ക​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​വു​ക​യാ​ണ്.