ഉ​ക്ക​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ തി​രു​നാ​ളാഘോഷം ഇ​ന്നും നാ​ളെയും
Saturday, January 16, 2021 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും, ആ​ഗോ​ള​സ​ഭ ഈ ​വ​ർ​ഷം പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കു​ന്ന വി​ശു​ദ്ധ ഒൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ച​രി​ക്കും.

കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 6.30ന് ​ഫാ. ഫ്രാ​ൻ​സി​സ് വാ​ഴ​പ്പി​ള്ളി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ല​ദീ​ഞ്ഞും, നൊ​വേ​ന​യും ന​ട​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 7.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ക്കും.

10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​കു​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് സ്ഥൈ​ര്യ​ലേ​പ​നം. 12.30ന് ​പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം. ഫാ.​ജോ​യ്സ് റാ​ത്ത​പ്പ​ള്ളി സി.​എ​സ്.​ടി ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം ന​ൽ​കും. 18 ന് ​വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് ഇ​ട​വ​ക​യി​ൽ നി​ന്നും മ​ര​ണം മൂ​ലം വേ​ർ​പി​രി​ഞ്ഞ പ​രേ​ത​ർ​ക്ക് ദി​വ്യോ​ദ​യ അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി വാ​ഴ​പ്പി​ള്ളി സി.​എം.​ഐ യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ, കൈ​ക്കാ​രന്മാ​രാ​യ ജോ​സ​ഫ് കൊ​ള്ള​ന്നൂ​ർ, മോ​ഹ​ൻ കി​ട​ങ്ങ​ൻ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.