ക​ണ്ണ​ന്പ്ര​ വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥലമെടുപ്പ് : വിലനിർണയം ഉയർന്ന ആധാരവില കണക്കാക്കി വേണമെന്നു ഭൂവുടമകൾ
Thursday, December 3, 2020 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് ന​ട​ന്നി​ട്ടു​ള്ള ഉ​യ​ർ​ന്ന ആ​ധാ​ര​ങ്ങ​ളിലെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ക​ണ​മെ​ന്ന് സ്ഥ​ലം വി​ട്ടു കൊ​ടു​ക്കു​ന്ന ഭൂ​വു​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​

എ​ന്നാ​ൽ മാ​ത്ര​മേ സ്ഥ​ല​ത്തി​ന്‍റ അ​ടി​സ്ഥാ​ന​വി​ല ന്യാ​യ​മാ​യ രീ​തി​യി​ൽ പ​രി​ഗ​ണി​യ്ക്കാ​ൻ ക​ഴി​യു. ആ​ധ​ര​ങ്ങ​ളു​ടെ എ​ണ്ണം ഓ​രോ ത​ര​ത്തി​ലും വ്യ​ത്യാ​സം വ​രു​ത്തി നി​ർ​ണ​യി​ച്ച് വി​ല​യി​ൽ വ​ലി​യ അ​ന്ത​രം ഉ​ണ്ടാ​കു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണം.

വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്തു വ​രു​ന്ന ഭൂ​മി നി​ല​മാ​യി ക​ണ​കാ​ക്കി വി​ല കു​റ​യ്ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം. ഭൂ​മി ത​രം​തി​രി​ക്കാ​തെ വി​ല നി​ശ്ച​യി​ക്കു​ന്ന സ​മീ​പ​നം സ്വീ​ക​രി​ച്ച് പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ആ​ഴ​ശ്യ​പ്പെ​ട്ടു.

​സെ​ക്ര​ട്ട​റി ടി.​ജെ തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും എ​ബി മാ​ത്യൂ​ന​ന്ദി​യും പ​റ​ഞ്ഞു. അ​തേ സ​മ​യം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.2016 ജൂ​ലൈ​യി​ൽ തു​ട​ങ്ങി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കി​പ്പോ​ഴും വേ​ണ്ട​ത്ര വേ​ഗം ഇ​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.