ശു​ചി​ത്വ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യും ശു​ചീ​ക​ര​ണ കി​റ്റ് വി​ത​ര​ണ​വും
Thursday, December 3, 2020 12:34 AM IST
പാ​ല​ക്കാ​ട്: നി​ല​വി​ലു​ള്ള എ​ല്ലാ ശു​ചീ​ക​ര​ണ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ണ്ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​നും അ​വ​യു​ടെ പ​രി​പാ​ല​നം ന​ട​ത്തു​വാ​നും ഗു​ണ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക എ​ല്ലാ ല​ക്ഷ്യ​ത്തോ​ടെ ന​ബാ​ർ​ഡ് ശു​ചി​ത്വ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും ശു​ചീ​ക​ര​ണ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.
പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ കെ.​എ​ഫ്.​ഡ​ബ്ലി​യു സോ​യി​ൽ പ​ദ്ധ​തി ന​ട​ത്തി​വ​രു​ന്ന മു​ള്ള​ൻ​തോ​ട് നീ​ർ​ത്ത​ട​ത്തി​ൽ വ​ച്ചാ​ണ് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ന​വം​ബ​ർ 30നു ​പെ​രു​മാ​ട്ടി നെ​ല്ലി​മേ​ട് സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ച്ച് ന​ട​ത്ത​പ്പെ​ട്ട പ​രി​പാ​ടി, ന​ബാ​ർ​ഡി​ന്‍റെ ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ പി.​ലാ​ലു നാ​രാ​യ​ണ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന ശു​ചീ​ക​ര​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണം, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​നി​ൽ നി​ർ​വ​ഹി​ച്ചു.

പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി, പാ​ല​ക്കാ​ടി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജെ​സ്റ്റി​ൻ കോ​ലം​ക​ണ്ണി പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ പി.​ബോ​ബി നീ​ർ​ത്ത​ട സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് ശു​ചീ​ക​ര​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.​പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി, പാ​ല​ക്കാ​ട് ആ​ണ് നീ​ർ​ത്ത​ട​ത്തി​ലെ ന​ബാ​ർ​ഡി​ന്‍റെ ക​ഐ​ഫ്ഡ​ബ്ലി​യു സോ​യി​ൽ പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക നി​ർ​വ്വ​ഹ​ണം ന​ട​ത്തു​ന്ന​ത്.