ആ​ദി​വാ​സി മാ​ർ​ച്ച് അഞ്ചിന്
Thursday, December 3, 2020 12:34 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി കോ​ഓ​പ്പ​റേ​റ്റീ​വ് ഫാ​ർ​മി​ങ് സൊ​സൈ​റ്റി കൈ​യ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് 5ന് ​ആ​ദി​വാ​സി ഭാ​ര​ത് മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ൾ അ​ഗ​ളി എ​സി​എ​സ്എ​ഫ് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.
അ​ട്ട​പ്പാ​ടി​യി​ലെ ചി​ണ്ട​ക്കി,ക​രു​വാ​ര, പോ​ത്തു​പ്പാ​ടി,വ​ര​ടി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് അ​ഞ്ചേ​ക്ക​ർ വീ​തം പ​ട്ട​യം ല​ഭി​ച്ച തോ​ട്ടം ഭൂ​മി​ക​ൾ 2500 ഏ​ക്ക​ർ ഭൂ​മി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്ത് ക​രാ​റാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തെ​ന്ന് എ​ബി​എം നേ​താ​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളാ​യ ശി​വ​ദാ​സ് പോ​ത്തു​പ്പാ​ടി, കെ ​മ​ണി ചി​ണ്ടാ​ക്കി, വെ​ള്ളി​ങ്കി​രി വ​ര​ടി​മ​ല, രാ​ജു കാ​ട്ടേ​ക്കാ​ട്, കു​റു​ന്പ​ൻ പോ​ത്തു​പ്പാ​ടി, കോ​ൻ​ഗ്ര പോ​ത്തു​പ്പാ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.