സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം
Thursday, December 3, 2020 12:34 AM IST
കോ​യ​ന്പ​ത്തൂ​ർ: ബേ​ക്ക​റി​ക​ൾ, ചാ​യ​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​ട​ച്ചി​ടു​ന്ന​താ​യി​രി​ക്കും എ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി.
കോ​ർ​പ​റേ​ഷ​ൻ, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും മൂ​ലം കൊ​റോ​ണ ബാ​ധി​പ്പ് കു​റ​ഞ്ഞു വ​രു​ന്നു​ണ്ട്.
കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്കു​ള്ളി​ലു​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​റോ​ണ പി​ടി​പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണം.
എ​ല്ലാ​വ​രും ഫെ​യ്സ് മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ ഈ​ടാ​ക്കു​ന്ന​തോ​ടൊ​പ്പം സ്ഥാ​പ​ന​ത്തി​ന് സീ​ൽ വെ​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.