ബ​ഫ​ർ​സോ​ണ്‍ നി​ർ​ണ​യ​ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: മാ​ർ മ​ന​ത്തോ​ട​ത്ത്
Thursday, December 3, 2020 12:32 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് പാ​രി​സ്ഥി​തി​ക ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളോ​ടും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്ന മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ൾ​ക്കു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്.

പാ​ല​ക്കാ​ട് രൂ​പ​ത​യും കേ​ര​ള ഇ​ൻ​ഡി​പെ​ന്‍റ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വാ​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​വ​രെ മാ​ത്ര​മേ ക​ർ​ഷ​ർ​ഷ​ക​രും സം​ര​ക്ഷി​ക്കാ​വൂ എ​ന്നും ക​ർ​ഷ​ക താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം വോ​ട്ട് ന​ല്കു​ക​യെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ണ​യി​ച്ചു ന​ല്കാ​ൻ നി​ശ്ച​യി​ക്ക​പ്പെ​ട്ട ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി രം​ഗ​ൻ, പ്ര​ഫ.​ഉ​മ്മ​ൻ.​വി.​ഉ​മ്മ​ൻ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് അ​ന്തി​മ വി​ജ്ഞാ​പ​നം സ​മ​ർ​പ്പി​ക്കാ​നു​ള്ള ക​ലാ​വ​ധി ഡി​സം​ബ​ർ 31ന് ​തീ​രു​മെ​ന്നി​രി​ക്കെ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​ക​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രി​ഹ​രി​ക്ക​ണം.

2014ൽ ​ന​ല്കി​യ പ്ര​ഫ.​ഉ​മ്മ​ൻ.​വി.​ഉ​മ്മ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ന​ല്കി​യി​രു​ന്ന 123 പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ വി​ല്ലേ​ജു​ക​ളു​ടെ ലി​സ്റ്റി​ൽ നി​ന്ന് 2019ൽ ​സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച പു​തു​ക്കി​യ ലി​സ്റ്റി​ൽ ഒ​ഴി​വാ​ക്കി​യ 31 വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി​യ്ക്ക് തു​ല്യ​മാ​യ സ്ഥ​ലം എ​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ ക​ണ്ടെ​ത്താ​ൻ പോ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.

ദേ​ശി​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ 2014ൽ ​കേ​ര​ള സ​ർ​ക്കാ​ർ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി സ​മ​ർ​പ്പി​ച്ച് ഭൂ​മി​യു​ടെ വി​സ്തൃ​തി കു​റ​യ്ക്കാ​ൻ പാ​ടി​ല്ല എ​ന്ന് 2019ൽ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. 31 വി​ല്ലേ​ജു​ക​ൾ കു​റ​യു​ന്പോ​ൾ കു​റ​വ് വ​രു​ന്ന ഏ​ക​ദേ​ശം 3 ല​ക്ഷം ഏ​ക്ക​ർ അ​വ​ശേ​ഷി​ക്കു​ന്ന 92 വി​ല്ലേ​ജു​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചാ​ൽ 13 പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ല്ലേ​ജു​ക​ളി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി​രി​ക്കും.

വ​ലി​യ തോ​തി​ൽ കൃ​ഷി സ്ഥ​ല​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ ഭൂ​മി​യാ​യി മാ​റ്റ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന​ത്തി​ന് സ​മാ​ന​മാ​യ നി​യ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കാ​ൻ വ​നം വ​കു​പ്പി​ന് ക​ഴി​യും.

കോ​ര​ള​ത്തി​ലെ 24 വ​ന്യ ജീ​വി​സ​ങ്കേ​ത​ങ്ങ​ളോ​ട് ചേ​ർ​ന്ന് അ​ന്ത​രീ​ക്ഷ പ​രി​ധി​യി​ൽ പൂ​ജ്യം മു​ത​ൽ ഒ​രു കി​ലോ മീ​റ്റ​ർ​വ​രെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ട് ശു​പാ​ർ​ശ ചെ​യ്ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്.

ഇ​ത് അ​തീ​വ ഗൗ​ര​വ​മാ​യ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് സ​മൂ​ഹ​ത്തി​ൽ സൃ​ഷ്ടി​ക്കാ​ൻ പോ​കു​ന്ന​ത്. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ൽ ഏ​ക​ദേ​ശം മു​പ്പ​തോ​ളം നി​രോ​ധ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മാ​കു​മെ​ന്നാ​ണ് വി​ജ്ഞാ​പ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് സൈ​ല​ന്‍റ് വാ​ലി ദ്ശേീ​യ ഉ​ദ്യാ​നം,ചൂ​ല​ന്നൂ​ർ മ​യി​ൽ സ​ങ്കേ​തം എ​ന്നി​ട​ങ്ങ​ളി​ൽ എ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച​ത് ജി​ല്ല​യി​ലെ മ​റ്റ് 11 വി​ല്ലേ​ജു​ക​ളെ ബാ​ധി​ച്ചു ക​ഴി​ഞ്ഞെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​റ​ന്പി​ക്കു​ളം,വാ​ള​യാ​ർ മാ​ൻ പാ​ർ​ക്ക്, പീ​ച്ച്ി വ​ന്യ ജീ​വി സ​ങ്കേ​തം എ​ന്നീ സ്ഥ​ല​ങ്ങ​ൾ​ക്ക് ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടും.
ജി​യോ കോ​ർ​ഡി​നേ​റ്റ്സ് വ​ഴി പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ണ​ക്കാ​ക്കു​ന്പോ​ൾ വ്യാ​പ​ക​മാ​യി കൃ​ഷി സ്ഥ​ല​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി കാ​ഞ്ഞി​ര​പ്പു​ഴ പ്ലാ​ന്‍റേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ.​ടി.​തോ​മ​സ് പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തി​നു വേ​ണ്ടി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​മോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് വേ​ണ്ടി ജാ​തി​മ​ത രാ​ഷ്ട്രി​യ വ്യ​ത്യ​സ​മി​ല്ലാ​തെ ക​ർ​ഷ​ക അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് സ​മ​ര രം​ഗ​ത്തി​റ​ങ്ങാ​ൻ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രോ​ടും യോ​ഗ​ത്തി​ൽ അ​ഹ്വാ​നം ചെ​യ്തു. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല അ​തി​ർ​ത്തി വാ​നാ​തി​ർ​ത്തി​യി​ൽ അ​വ​സാ​നി​ക്കു​ക,പൂ​ജ്യം കി​ലോ മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തു​ക,പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ല്ലേ​ജു​ക​ളി​ൽ നി​ന്ന് ജ​ന​വാ​സ,കാ​ർ​ഷി​ക തോ​ട്ടം മേ​ഖ​ല​ക​ളെ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കു​ക, വി​ല്ലേ​ജ് പൂ​ർ​ണ്ണ​മാ​യും പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി കാ​ണ​ക്കാ​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ വി​ല്ലേ​ജു​ക​ളെ വി​ഭ​ജി​ച്ച് കൃ​ഷി സ്ഥ​ല​ങ്ങ​ളെ​യും മ​നു​ഷ്യ​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ​യും വി​ല്ലേ​ജു​ക​ൾ ആ​ക്കു​ക​യോ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മ​ല്ലാ​ത്ത വി​ല്ലേ​ജു​ക​ളി​ലേ​യ്ക്ക് കൂ​ട്ടി ചേ​ർ​ക്കു​ക​യോ ചെ​യ്യു​ക, വ​ന്യ ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​രി​നു​മു​ന്നി​ൽ പാ​ല​ക്കാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​ല​ക്കാ​ട് രൂ​പ​ത പി​ആ​ർ​ഒ ജോ​ബി കാ​ച്ച​പ്പി​ള്ളി, കാ​ഞ്ഞി​ര​പ്പു​ഴ പ്ലാ​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മ​ൻ അ​ഡ്വ.​കെ.​ടി തോ​മ​സ്, കി​ഫ പ്ര​തി​നി​ധി​ക​ളാ​യ വി.​കെ.​അ​ബൂ​ബ​ക്ക​ർ, ദേ​വ​രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.