അ​ടി​സ്ഥാ​ന വി​ല കിട്ടാൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം; അ​വ​സാ​ന തീയ​തി 30
Wednesday, November 25, 2020 10:07 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ കൃ​ഷിവ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ഴം പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​വി​ല പ​ദ്ധ​തി​ക്കു​ള്ള ക​ർ​ഷ​ക ര​ജി​സ്ട്രേ​ഷ​ൻ 30ന് ​അ​വ​സാ​നി​ക്കും. ജി​ല്ല​യി​ൽ ഇ​തു​വ​രെ അ​ഞ്ഞൂ​റോ​ളം ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ര​ജി​സ്റ്റർ ചെയ്താൽ മാ​ത്ര​മേ അ​ടി​സ്ഥാ​നവി​ല ല​ഭ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്നു കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ൽ നി​ല​വി​ൽ നേ​ന്ത്ര​ൻ, മ​ര​ച്ചീ​നി, പാ​വ​ൽ, പ​ട​വ​ലം, കു​ന്പ​ളം, വെ​ള്ള​രി, വ​ള്ളി​പ്പ​യ​ർ, ത​ക്കാ​ളി, വെ​ണ്ട, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ വി​ള​ക​ൾ കൃ​ഷി ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​രാ​ണ് 30നു മു​ന്പ് കൃ​ഷി​വ​കു​പ്പി​ന്‍റെ എ​ഐ​എം​എ​സ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ആ​ധാ​ർ ന​ന്പ​ർ, റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ, ബാ​ങ്ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ര​ജി​സ്ട്രേ​ഷ​നി​ൽ ന​ൽ​കേ​ണ്ട​ത്.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ ര​ജി​സ്ട്രേ​ഷ​ൻ ഐ​ഡി സ​ഹി​തം കൃ​ഷി​വ​കു​പ്പി​ന്‍റെ നോ​ട്ടി​ഫൈ ചെ​യ്തി​ട്ടു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ൽ ഉത്പന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്താ​ൽ മാ​ത്ര​മേ പ​ദ്ധ​തിപ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യം ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ക​യു​ള്ളൂ.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള അ​ടി​സ്ഥാ​ന വി​ല​യേ​ക്കാ​ൾ വി​പ​ണി വി​ല​യി​ൽ ഇ​ടി​വ് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​സ്ഥാ​ന വി​ല​യും വി​പ​ണിവി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് ക​ർ​ഷ​ക​ന് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.

കൃ​ഷി വ​കു​പ്പ്, ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പ്, സ​ഹ​ക​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0487 2333297.