പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ വാ​ഴ​കൃ​ഷി വി​ള​വെ​ടു​പ്പ്
Sunday, November 22, 2020 12:36 AM IST
പെ​രി​ങ്ങ​ണ്ടൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജൈ​വ​വാ​ഴ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

മു​ണ്ട​ത്തി​ക്കോ​ട് കൃ​ഷി ഓ​ഫീ​സ​ർ രേ​ഖ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മ​ധു അ​ന്പ​ല​പ്പു​രം, മേ​ഴ്സി​ഹോം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പി​ള്ളി, അ​ധ്യാ​പ​ക​രാ​യ പോ​ൾ, ജോ​സ​ഫ്, തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. 300 നേ​ന്ത്ര​വാ​ഴ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. വാ​ഴ കൂ​ടാ​തെ ക​പ്പ, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, ചേ​ന, കൂ​ർ​ക്ക, പ​യ​ർ, മു​ള​ക്, വെ​ണ്ട​യ്ക്ക, പാ​വ​യ്ക്ക, മ​ത്ത​ങ്ങ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്.