ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി: അ​ഷ്ട​മി വി​ള​ക്കാ​ഘോ​ഷം ഇന്ന്
Sunday, November 22, 2020 12:36 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് അ​ഷ്ട​മി വി​ള​ക്കാ​ഘോ​ഷം. പു​രാ​ത​ന കു​ടും​ബ​മാ​യ പു​ളി​ക്ക​ഴെ വാ​രി​യ​ത്ത് കു​ടും​ബം വ​ക​യാ​ണ് അ​ഷ്ട​മി വി​ള​ക്കാ​ഘോ​ഷം.

അ​ഷ്ട​മി വി​ള​ക്കു​മു​ത​ൽ ഗു​രു​വാ​യൂ​ര​പ്പ​ൻ സ്വ​ർ​ണ​ക്കോ​ല​ത്തി​ലാ​ണ് എ​ഴു​ന്ന​ള്ളു​ക. രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​നു നാ​ലാ​മ​ത്തെ പ്ര​ദ​ക്ഷി​ണ​ത്തി​നാ​ണു സ്വ​ർ​ണ​ക്കോ​ലം എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. പി​ന്നീ​ട് ഏ​കാ​ദ​ശി ദി​വ​സം വ​രെ എ​ഴു​ന്ന​ള്ളി​പ്പി​നു സ്വ​ർ​ണ​ക്കോ​ല​മാ​ണ്.നാ​ളെ കൊ​ളാ​ടി കു​ടും​ബം വ​ക ന​വ​മി നെ​യ്‌​വി​ള​ക്കാ​ഘോ​ഷ​മാ​ണ്. ദ​ശ​മി ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ സ​ങ്കീ​ർ​ത്ത​ന ട്ര​സ്റ്റി​ന്‍റെ വ​ക​യാ​യാ​ണ് വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ.