റം​ല വീ​രാ​ൻ​കു​ട്ടി ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, October 20, 2020 12:19 AM IST
കു​ന്നം​കു​ളം: ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഈ ​ഭ​ര​ണ കാ​ല​യ​ള​വി​ലെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ റം​ല വീ​ര​ൻ​കു​ട്ടി​യെ തെ​രെ​ഞ്ഞെ​ടു​ത്തു. ഭ​ര​ണം തീ​രു​വാ​ൻ മൂ​ന്നാ​ഴ്ച ബാ​ക്കി നി​ൽ​ക്കേ​യാ​ണ് റം​ല വീ​രാ​ൻ​കു​ട്ടി​ക്ക് പ്ര​സി​ഡ​ന്‍റ് പ​ദ​വി ല​ഭി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി വേ​ണു കു​റു​പ്പ​ത്തി​ന് ഏ​ഴു വോ​ട്ടും റം​ല​യ്ക്ക് കോ​ണ്‍​ഗ്ര​സി​ലെ ഏ​ഴും മു​സ്‌​ലിം ലീ​ഗി​ലെ ഒ​രു വോ​ട്ട് ഉ​ൾ​പ്പെ​ടെ എ​ട്ടു വോ​ട്ടു​ക​ൾ നേ​ടി​യാ​ണു സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​ത്. 20 ദി​വ​സ​മാ​ണു പു​തി​യ പ്ര​സി​ഡ​ന്‍റി​നു കാ​ല​വ​ധി ല​ഭി​ക്കു​ക. വ​രാ​ണാ​ധി​കാ​രി ആ​ന​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ എം.​കെ. സു​രേ​ന്ദ്ര​ൻ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സാ​വി​ത്രി​ക്കു​ട്ടി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.