ആൾമറയില്ലാത്ത കിണറ്റിൽവീണ് യു​വ​തി മരിച്ചനിലയിൽ
Friday, August 14, 2020 11:12 PM IST
വ​ള്ളി​വ​ട്ടം: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണു യു​വ​തി മ​രി​ച്ചു. വ​ള്ളി​വ​ട്ടം തൊ​ഴു​ത്തും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൾ വി​ഷ്ണു​പ്രി​യ(24)​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ അ​മ്മ പ്ര​ഭാ​വ​തി​യും വി​ഷ്ണു​പ്രി​യ​യും മാ​ത്ര​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വീ​ട്ടി​ലെ​ത്തി​യ അ​മ്മ മ​ക​ളെ കാ​ണാ​തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ കി​ണ​റ്റി​ന​രി​കി​ൽ ചെ​രു​പ്പു ക​ണ്ട് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ്ണു​പ്രി​യ​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.