പു​ത്തൂ​രി​ൽ 60 വീ​ട്ടു​കാ​ർ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം
Sunday, August 9, 2020 12:28 AM IST
പു​ത്തൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത പ്ര​ദേ​ശ​മാ​യ ചി​റ്റ​കു​ന്നി​ൽ നി​ന്നും 11 കു​ടും​ബ​ങ്ങ​ളെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​റ്റി താ​മ​സി​പ്പി​ച്ചു. ചെ​ന്പം​ക​ണ്ടം റോ​ഡി​ലെ സെ​ന്‍റ് ജോ​ണ്‍​സ് അ​ക്കാ​ദ​മി​യി​ൽ ആ​ണ് ഇ​വ​ർ​ക്ക് താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഇ​തി​ൽ 11 പു​രു​ഷന്മാ​രും 12 സ്ത്രീ​ക​ളും ഒ​ന്പ​തു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടുന്നു.

ഇ​തി​നു പു​റ​മേ സ​മീ​പ​ത്തെ 60 വീ​ട്ടു​കാ​രോ​ടു മാ​റി​താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തും റ​വ​ന്യൂ വ​കു​പ്പും പോ​ലീ​സും വീ​ടു​ക​ളി​ലെ​ത്തി നോ​ട്ടീ​സ് ന​ൽ​കി. ക​ഴിഞ്ഞ​ വ​ർ​ഷ​വും ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. മു​ന്പ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൊ​ളാം​കു​ണ്ട്, കോ​ക്കാ​ത്ത് കോ​ള​നി, തോ​ണി​പ്പാ​റ മേ​ഖ​ല​ക​ളി​ലും അ​പ​ക​ട മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന അ​വ​ലോ​ക​ന​ യോ​ഗ​ത്തി​ലാ​ണു ദു​ര​ന്ത​നി​വാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ബ​ന്ധിച്ച തീ​രു​മാ​ന​മാ​യ​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ മ​ണ്ണു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​ഡി. സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.