പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ​കൊ​ണ്ടൊ​രു ലൈ​ഫ് ജാ​ക്ക​റ്റ്
Saturday, July 11, 2020 12:20 AM IST
തൃ​ശൂ​ർ: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ത​ട​യാ​നാ​യി​ല്ലെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ മു​ന്നൊ​രു​ക്ക​ത്തി​ലൂ​ടെ അ​വ​യു​ടെ ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​നാ​കും എ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് അ​ഗ്നി ര​ക്ഷാ സേ​നാ. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പാ​ഴ്‌വസ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ ലൈ​ഫ് ജാ​ക്ക​റ്റ് നി​ർ​മി​ക്കാം എ​ന്നു ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണു കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സി​ന്‍റെ ഫ​യ​ർ ഫ്ലൈ​സ് യൂ​ട്യൂ​ബ് ചാ​ന​ൽ.
വെ​ള്ള​പ്പൊ​ക്ക സ​മ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന ഒ​രു പാ​ഴ്‌വസ്തുവാ​ണ് ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ. ഇ​ങ്ങ​നെ ഒ​രു ലി​റ്റ​റി​ന്‍റെ കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത അ​ട​പ്പോ​ടുകൂ​ടി​യ ഒ​ന്പ​തു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും ഏ​ഴ് മീ​റ്റ​ർ നീ​ള​മുള്ള ര​ണ്ടു ക​യ​റും ഉ​പ​യോ​ഗി​ച്ചാ​ണ് ലൈ​ഫ് ജാ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം. ഏ​ഴു മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ ചേ​ർ​ത്ത് കെ​ട്ടി​ക്കൊ​ണ്ട് നി​ർ​മി​ക്കു​ന്ന ലൈ​ഫ് ജാ​ക്ക​റ്റ് ശ​രീ​ര​ത്തി​ൽ ചേ​ർ​ത്തുകെ​ട്ടി​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. കൂ​ടാ​തെ, എ​ത്ര ശ​രീ​ര​ഭാ​ര​മു​ള്ള​വ​ർ​ക്കും വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കാ​വു​ന്ന ത​ര​ത്തി​ൽ നി​ർ​മി​ക്കാ​വുന്ന​താ​ണു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ​കൊണ്ടു​ള്ള ലൈ​ഫ് ജാ​ക്ക​റ്റ്.
ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​നൊ​പ്പം അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിനായി അ​തി​വേ​ഗം നി​ർ​മി​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു സു​ര​ക്ഷാ മു​ന്നൊ​രു​ക്ക വീ​ഡി​യോ​ എന്ന നിലയിൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സി​ന്‍റെ ഫ​യ​ർ ഫ്ലൈസ് ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ളു​ടെ നി​ർ​മാ​ണ​രീ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബോ​ട്ടി​ൽ ലൈ​ഫ്ജാ​ക്ക​റ്റു​ക​ളു​ടെ നി​ർ​മാ​ണ രീ​തി കാ​ണു​ന്ന​തി​ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സി​ന്‍റെ ഫ​യ​ർ ഫ്ലൈസ് യൂ​ട്യൂ​ബ് ചാ​ന​ൽ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.
ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യ ആ​ർ. ശ്രീ​ലേ​ഖ, ഡ​യ​റ​ക്ട​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ എം. ​നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വീ​ഡി​യോ നി​ർ​മി​ച്ച​ത്.