മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, May 23, 2020 12:21 AM IST
മാ​ള: മു​ക്കു​പ​ണ്ടം പ​ണ​യം ന​ല്കി സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഡി​വൈ​എ​സ്പി ആ​ർ.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് മാ​ന്പ്ര സ്വ​ദേ​ശി​യാ​യ ക​ര​യാം​പ​റ​ന്പി​ൽ പ്ര​ശാ​ന്തി​നെ (31) പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റൊ​രാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്.

സ്ഥാ​പ​ന​ഉ​ട​മ​ക​ൾ നേ​ര​ത്തെ മാ​ള പോ​ലീ​സി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്കി​യി​രു​ന്നു. പി​ന്നീ​ട് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി മു​ന്പാ​കെ​യും പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ വീ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. മാ​ന്പ്ര​യി​ൽ നേ​ര​ത്തെ മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.