ക​ത്തി​ലു​ണ്ട് പ്രി​യ നേ​താ​വി​ന്‍റെ ഓ​ർ​മ​ക​ൾ
Friday, May 22, 2020 1:04 AM IST
തി​രു​വി​ല്വാ​മ​ല: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ ച​ര​മ ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം ത​നി​ക്ക​യ​ച്ച ക​ത്തും ചേ​ർ​ത്തു വ​ച്ച് ആ​രാ​ധ​ന​യോ​ടെ അ​നു​സ്മ​രി​ക്കു​ക​യാ​ണ് റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യ നാ​രാ​യ​ണ​ൻ കു​ട്ടി.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ത​നി​ക്കു ല​ഭി​ച്ച ഈ ​ക​ത്ത് നി​ധി​പോ​ലെ ഫ്രെ​യിം ചെ​യ്തു സൂ​ക്ഷി​ക്കു​ന്നു 61-കാ​ര​നാ​യ തി​രു​വി​ല്വാ​മ​ല ന​ന്ദ​ന​ത്തി​ൽ നാ​രാ​യ​ണ​ൻ കു​ട്ടി. 1991 ഏ​പ്രി​ലി​ലാ​ണു ശ്രീ ​കു​ട്ടി എ​ന്ന അ​ഭി​സം​ബോ​ധ​ന​യോ​ടെ ത​ന്‍റെ പ്രി​യ​പ്പെ​ട്ട നേ​താ​വി​ന്‍റെ ക​ത്തു ല​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം മേ​യ് 21നു ​സം​ഭ​വി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തി​ദാ​രു​ണ​മാ​യ മ​ര​ണം ഇ​ന്നും നാ​രാ​യ​ണ​ൻ​കു​ട്ടി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​വു​ന്നി​ല്ല. അ​ന്ന​ത്തെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​ക​ൾ തോ​റും ഉ​ദ്യോ​ഗ​സ്ഥന്മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ​ത്തം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഈ ​പ​ത്തു​പേ​രി​ൽ ഒ​രാ​ൾ നാ​രാ​യ​ണ​ൻ കു​ട്ടി​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി വി​ര​മി​ച്ച നാ​രാ​യ​ണ​ൻ കു​ട്ടി ഇ​പ്പോ​ൾ തി​രു​വി​ല്വാ​മ​ല​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്നു.