കോ​വി​ഡ്: ജി​ല്ല​യി​ൽ 14,219 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, April 4, 2020 11:23 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ 14,183 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 36 പേ​രും ഉ​ൾ​പ്പെ​ടെ ആ​കെ 14,219 പേ​രാ​ണ് കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 152 പേ​രെ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു. ഏ​ഴുപേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 11 പേ​രെ വി​ടു​ത​ൽ ചെ​യ്തു. നി​രീ​ക്ഷ​ണ​കാ​ല​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ 13 പേ​രെ ഒ​ഴി​വാ​ക്കി.

ഇ​ന്ന​ലെ 23 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തുവ​രെ 808 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ൽ 782 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്. 26 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 320 ഫോ​ണ്‍​കോ​ളു​ക​ൾ ജി​ല്ലാ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ ല​ഭി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ളവ​ർ​ക്കു മാ​ന​സി​ക പി​ന്തു​ണ​യേ​കു​ന്ന​തി​നാ​യി സൈ​ക്കോ-​സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ സേ​വ​നം തു​ട​രു​ന്നു​ണ്ട്. ഇ​ന്ന​ലെ 145 പേ​ർ​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി.

4185 വീ​ടു​ക​ൾ ദ്രു​ത​ക​ർ​മ​സേ​ന സ​ന്ദ​ർ​ശി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റിയ​ർ​മാ​ർ, അ​ഗ്നി​ശ​മ​നവി​ഭാ​ഗം, ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡു​ക​ൾ, കി​ല, കൊ​ടു​ങ്ങ​ല്ലൂ​ർ ട്ര​ഷ​റി ഓ​ഫീ​സു​ക​ൾ, കെ​എസ്ഇ​ബി ഓ​ഫീ​സു​ക​ൾ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കി.

ച​ര​ക്കുവാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രെ​യും മ​റ്റു​ള​ള​വ​രെ​യു​മ​ട​ക്കം ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ 3,075 പേ​രെ​യും മ​ത്സ്യ​ച​ന്ത​യി​ൽ 1,373 പേ​രെ​യും ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യെ 84 പേ​രെ​യും സ്ക്രീ​ൻ ചെ​യ്തു.