കോവിഡ് 19: പ്രതിരോധം, അതിജീവനം
Wednesday, March 25, 2020 11:30 PM IST
ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന 24 മ​ണി​ക്കൂ​റും

പ​ട്ടി​ക്കാ​ട്: തൃ​ശൂ​ർ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യാ​യ വാ​ണി​യം​പ​റ​മ്പി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. പീ​ച്ചി പോ​ലീ​സ് വാ​ണി​യം​പാ​റ​യി​ലും പാ​ല​ക്കാ​ട് പോ​ലീ​സ് 200 മീ​റ്റ​ർ മാ​റി​യു​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റു​ക​ളി​ലും നി​ര​വ​ധി പേ​ർ ജി​ല്ലാ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​തു പോ​ലീ​സ് ത​ട​ഞ്ഞ് അ​ത്യാ​വ​ശ്യ വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മാ​ണ് അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. ഇ​തേ രീ​തി​യി​ൽ പാ​ല​ക്കാ​ട്ടേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും നി​യ​ന്ത്രി​ച്ച​തോ​ടെ ഉ​ച്ച​യ്ക്കു ശേ​ഷം വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു കു​റ​ഞ്ഞു. ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ 24 മ​ണി​ക്കൂ​റും വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു പീ​ച്ചി പോ​ലീ​സ് പ​റ​ഞ്ഞു.