നെ​ല്ലി​നു മ​ഴ​പ്പേ​ടി; ക​ര്‍​ഷ​ക​ര്‍ അ​ട​ച്ചു​പൂ​ട്ട​ലി​ല്‍ കു​ടു​ങ്ങി
Wednesday, March 25, 2020 11:26 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: അ​ട​ച്ചു​പൂ​ട്ട​ലി​നി​ട​യി​ല്‍ കു​ടു​ങ്ങി നെ​ല്‍ക​ര്‍​ഷ​ക​ര്‍. കൊ​യ്തെ​ടു​ത്ത നെ​ല്ല് സി​വി​ല്‍ സ​പ്ലൈ​സോ മി​ല്ലു​കാ​രോ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. വി​ള​ഞ്ഞുകൊ​യ്യാ​റാ​യ ഏ​ക്ക​ര്‍ക​ണ​ക്കി​നു നെ​ല്ല് ഉ​തി​ര്‍​ന്നു​വീ​ണു ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കൊ​യ്യാ​ന്‍ യ​ന്ത്ര​വും ആ​ളും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
കൊ​യ്ത്തു​വേ​ള​യി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് കൊ​യ്തെ​ടു​ത്തു പാ​ട​ത്തു കൂ​ട്ടി​യി​ട്ട നെ​ല്ലുപോ​ലും പാ​ഴാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യ​ത്. നാ​ലു ദി​വ​സ​മാ​യി പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണു നെ​ല്ല്.
ര​ണ്ടു ദി​വ​സ​ത്തി​ന​കം മ​ഴ പെ​യ്യു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ പെ​യ്താ​ല്‍ പാ​ട​ത്തു കു​ന്നു​കൂ​ട്ടി​യി​ട്ട നെ​ല്ലും, കൊ​യ്യാ​നു​ള്ള നെ​ല്ലും കേ​ടാ​കും.
പ​റ​പ്പൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു കീ​ഴി​ലു​ള്ള എ​ട​ക്ക​ള​ത്തൂ​ര്‍ വ​ള​കു​ളം പാ​ട​ശേ​ഖ​ര​ത്തി​ല്‍ 150 ട​ണ്‍ നെ​ല്ല് കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ല്‍ 1,500 ഏ​ക്ക​ര്‍ ഭൂ​മി​യി​ലെ വി​ള​ഞ്ഞ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നു​മു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും കൊ​യ്തെ​ടു​ത്ത നെ​ല്ല് ഏ​റ്റെ​ടു​ക്കാ​നും കൊ​യ്യാ​നു​ള്ള​വ കൊ​യ്തെ​ടു​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഴ പെ​യ്താ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നു പ​റ​പ്പൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡന്‍റ് പി.​ഒ. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.