നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി കൗ​ണ്‍​സി​ല​ർ​മാ​ർ
Wednesday, March 25, 2020 11:23 PM IST
ചാ​ല​ക്കു​ടി: വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്പോ​ൾ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി കൗ​ണ്‍​സി​ല​ർ​മാ​ർ. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ ചേ​ർ​ന്ന ബ​ജ​റ്റ് കൗ​ണ്‍​സി​ൽ എ​ത്തി​യ​വ​രി​ൽ ഇ​ത്ത​രം വി​ല​ക്കു​ക​ളു​ള്ള നാ​ല് കൗ​ണ്‍​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത​ത് മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​രി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നെ​യും വൈ​സ് ചെ​യ​ർ​മാ​നെ​യും മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കേ​ണ്ട​വ​ർ പൊ​തു സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി​യ​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നും അ​സം​തൃ​പ്തി​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.