സുരക്ഷാ മുൻകരുതൽ കാറ്റിൽ പറത്തി തുന്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രം
Tuesday, March 24, 2020 11:44 PM IST
കൊ​ന്ന​ക്കു​ഴി: കോ​റോ​ണ ഭീ​തി​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേശം കാ​റ്റി​ൽ പ​റ​ത്തി വെ​റ്റി​ന​റി സ​ർ​വക​ലാ​ശാ​ലയുടെ കീ​ഴി​ലു​ള്ള കൊ​ന്ന​ക്കു​ഴി തു​ന്പൂ​ർ​മു​ഴി ക​ന്നു​കാ​ലി പ്ര​ജ​ന​ന കേ​ന്ദ്രം.​ ഇ​വി​ടെ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ വേ​ത​ന​ക്കാ​രു​മ​ട​ക്കം 80 ലേ​റെ പേർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.​ എ​ന്നാ​ൽ, ഇ​വി​ടെ ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​തു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഇ​ല്ലാ​തെ​യാ​ണെ​ന്നാ​ണു പ​രാ​തി.
മാ​സ്ക്, ഗ്ലൗ​സ് തുടങ്ങിയ യാ​തൊ​രു സു​ര​ക്ഷാ സാ​ധ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​ർ​ക്കു ന​ല്കു​ന്നി​ല്ല.​ ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​തെ​ന്നും മ​തി​യാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മ​റ്റു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ന്നും ഇ​വി​ടെ പാ​ലി​ക്കു​ന്നി​ല്ല.​ കൂടാതെ ഒ​രേ സ​മ​യം പ​തി​ന​ഞ്ചി​ലേ​റെ പേ​രാ​ണ് ഒ​രു ചെ​റി​യ ഷെ​ഡി​ൽ ​ക​ഴി​യു​ന്ന​ത്.