കോ​വി​ഡ് ഭീ​തി​യി​ൽ​നി​ന്നും ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​നു മോ​ച​നം
Tuesday, March 24, 2020 11:44 PM IST
ചാ​ല​ക്കു​ടി: കോ​വി​ഡ് ഭീ​തി​യി​ൽ​നി​ന്നും ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​നു മോ​ച​നം. ഷാ​ർ​ജ​യി​ൽ​നി​ന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ര​ണ്ടു യാ​ത്ര​ക്കാ​ർ കെഎസ് ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ കൈ​യി​ൽ മു​ദ്ര​പ​തി​ച്ചി​രി​ക്കു​ന്ന​തുക​ണ്ട് യാ​ത്ര​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഇ​വ​രെ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി​രു​ന്നു. ഇ​വ​രെ റ​സ്റ്റ് ഹൗ​സി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ആം​ബു​ല​ൻ​സി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ താ​മ​സി​പ്പി​ച്ച​ത​റി​ഞ്ഞ് റ​സ്റ്റ് ഹൗ​സ് എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ള​ട​മ​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം എ​പ്പോ​ഴു​മു​ള്ള റ​സ്റ്റ് ഹൗ​സ് ഭാ​ർ​ഗ​വി​നി​ല​യം പോ​ലെ​യാ​യി.
ഒ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി. ര​ണ്ടു​പേ​രെ താ​മ​സി​പ്പി​ച്ചി​രു​ന്ന മു​റി​യും മ​റ്റ് എ​ല്ലാ മു​റി​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​ഒ.​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ ഫ​സ​ലു റ​ഹ്മാ​ൻ, ഷൈ​ൻ ജോ​സ്, സി.​എ​സ്.​ ഷാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.