ചി​ത്ര​പ്ര​ദ​ർ​ശ​നം 21 മുതൽ
Tuesday, February 18, 2020 1:00 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം മി​ഷ​നും പു​ന്ന​യൂ​ർ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ന​ട​ത്തു​ന്ന യു​വ​ചി​ത്ര​ക​ലാ​കാ​ര​ൻ ബൈ​ജു​കു​മാ​റി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തും. 21, 22, 23 തീ​യ​തി​ക​ളി​ലാ​ണു പ്ര​ദ​ർ​ശ​നം. ആ​ർ​ട്ട് ഗാ​ല​റി കോ-​ഓ​ർ​ഡി​നേ​റ്റ​റും പ്ര​ശ​സ്ത ആ​ർ​ട്ടി​സ്റ്റു​മാ​യ ഗി​രീ​ശ​ൻ ഭ​ട്ട​തി​രി​പ്പാ​ട് , സാം​സ്കാ​രി​ക നാ​യ​ക​ൻ ഡോ. ​രാ​ജേ​ഷ് കൃ​ഷ്ണ​ൻ, യു​വ​ആ​ർ​ട്ടി​സ്റ്റ് ബൈ​ജു​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.
21നു ​വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ട്ടി​സ്റ്റ് മ​ദ​ന​ൻ ചി​ത്രം വ​ര​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി. ധ​നീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ ആ​ർ​ട്ടി​സ്റ്റ് മ​ദ​ന​നെ ആ​ദ​രി​ച്ചു​കൊ​ണ്ട് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ്ര​തി​ഭ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഉ​മ്മ​ർ അ​റ​യ്ക്ക​ൽ ബൈ​ജു​കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തും. ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ, ആ​ബി​ദ് മു​ഹ​മ്മ​ദ്, ആ​ല​ത്തേ​ൽ മൂ​സ, ജെ​സീ​റ ന​സീ​ർ, ഷാ​ജി തൃ​പ്പ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.