വീ​ട്ടിൽനി​ന്നും പു​ല്ലാ​നി മൂ​ർ​ഖ​നെ പി​ടി​കൂ​ടി
Monday, February 17, 2020 1:14 AM IST
പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​ന​ത്ത് വീ​ടി​നു​ള്ളി​ൽ നി​ന്നും പു​ല്ലാ​നി മൂ​ർ​ഖ​നെ പി​ടി​കൂ​ടി. ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് ഏ​റ​ൻ സു​ധീ​ർ സി​ങ്ങി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യു​ടെ സ്റ്റോ​ർ റൂ​മി​ൽ നി​ന്നാ​ണ് മൂ​ന്ന​ര​യ​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പി​നെ വ​ന്യ ജീ​വി സം​ര​ക്ഷ​ക​ൻ ഫി​ലി​പ്പ് കൊ​റ്റ​നെ​ല്ലൂ​രെ​ത്തി പി​ടി​കൂ​ടി​യ​ത്. രാ​ത്രി എട്ടോ ടെ വീ​ടി​നു​ള്ളി​ൽ പാ​ന്പി​നെ ക​ണ്ട​യു​ട​നെ വീ​ട്ടു​കാ​ർ ഫി​ലി​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ​യാ​ഴ്ച സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്നും മ​ല​ന്പാ​ന്പി​ന്‍റെ കു​ഞ്ഞി​നെ പി​ടി​കൂ​ടി​യി​രു​ന്നു.