ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ല്‍ വീ​ണ് നാ​ല​ര വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
Sunday, February 16, 2020 11:09 PM IST
ചെ​ര്‍​പ്പു​ള​ശേരി: ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ന്ത് തിര​ഞ്ഞുപോ​യ വി​ദ്യാ​ര്‍​ഥി കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. മേ​ലെ പൊ​ട്ട​ച്ചി​റ മ​ല​യി​ല്‍ താ​ഴ​ത്തേ​തി​ല്‍ സു​ബൈ​ര്‍- ഷെ​മീ​മ​യു​ടെ ഇ​ള​യ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മീ​ര്‍(നാ​ല​ര) ആ​ണ് മ​രി​ച്ച​ത്.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ന്ത് ഉ​യ​ര്‍​ന്ന് പൊ​ങ്ങി സ​മീ​പ​ത്തെ വീ​ട്ടി​ലെ കി​ണ​റി​ലെ വ​ല​യി​ല്‍ കു​ടു​ങ്ങി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കെ​ട്ടി​യ പ​ഴ​കി​യ വ​ല​യി​ലേ​ക്ക് വീ​ഴു​ക​യും വ​ല പൊ​ട്ടി 15 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
ചെ​മ്മ​ന്‍​കു​ഴി ത​ബി​യാ​ന്‍ പ്രീ ​സ്‌​കൂ​ള്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​ര​ന്‍: മു​ഹ​മ്മ​ദ് ഷി​ബി​ന്‍ (മേ​ലെ പൊ​ട്ട​ച്ചി​റ ശ​ബ​രി സ്‌​കൂ​ള്‍, ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി).