കൂ​ർ​ക്ക​ഞ്ചേ​രി തൈ​പ്പൂ​യം മ​ഹോ​ത്സ​വം ഫെ​ബ്രു. എട്ടിന്
Friday, January 24, 2020 12:52 AM IST
തൃ​ശൂ​ർ: കൂ​ർ​ക്ക​ഞ്ചേ​രി തൈ​പ്പൂ​യം മ​ഹോ​ത്സ​വം ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​ഘോ​ഷി​ക്കും. മൂ​ന്നി​നു രാ​വി​ലെ പ​ത്തി​നു ക്ഷേ​ത്രം ത​ന്ത്രി പ​റ​വൂ​ർ രാ​കേ​ഷ് ത​ന്ത്രി തൃ​ക്കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ക്കും. അ​ന്നേ​ദി​വ​സം രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽപൂ​ജ​യും ക​ല​ശാ​ഭി​ഷേ​ക​വും ശ്രീ​ഭൂ​ത​ബ​ലി​യും ന​ട​ത്തും. കൊ​ടി​യേ​റ്റ ദി​വ​സം മു​ത​ൽ ഏ​ഴു​വ​രെ ക്ഷേ​ത്ര​ത്തി​ൽ പ​റ​ നി​റ​യ്ക്കു​ന്ന​തി​നും, ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ദീ​പാ​രാ​ധ​ന വ​രെ കൂ​ട്ട​പ്പ​റ​ വ​യ്ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും.
എ​ട്ടി​നു പു​ല​ർ​ച്ചെ നാ​ലി​നു പ​ള്ളി​യു​ണ​ർ​ത്ത​ലോ​ടെ മ​ഹോ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​കും. രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ആ​റു​വ​രെ കാ​വ​ടി​യാ​ട്ട​വും അ​ഭി​ഷേ​ക​വും കൂ​ർ​ക്ക​ഞ്ചേ​രി മു​രു​ക​സേ​വ സം​ഘ​ത്തി​ന്‍റെ ക​ർ​പ്പൂ​ര ആ​രാ​ധ​ന​യും തേ​രെ​ഴു​ന്ന​ള്ളി​പ്പു​മു​ണ്ടാ​കും. എ​ട്ടി​നു രാ​വി​ലെ പ​ത്ത​ര​മു​ത​ൽ ര​ണ്ടേ​കാ​ൽവ​രെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽനി​ന്നു വ​രു​ന്ന കാ​വ​ടി​യാ​ട്ട​വും രാ​ത്രി പ​തി​നൊ​ന്നേ​കാ​ൽ മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ ഭ​സ്മ​ക്കാ​വ​ടി​യാ​ട്ട​വു​മു​ണ്ടാ​കും. ഒ​ന്പ​തി​നു രാ​ത്രി പ​ള്ളി​വേ​ട്ട. പ​ത്തി​നു രാ​വി​ലെ ഏ​ഴ​ര​യ്ക്ക് ആ​റാ​ട്ടു ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം പ​ത്തി​നു കൊ​ടി​യി​റ​ക്ക​ൽ ക​ർ​മം. തു​ട​ർ​ന്ന് പ്ര​സാ​ദ​ഉൗ​ട്ടു​മു​ണ്ടാ​കും.