കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പൂ​മ​ല ഡാ​മി​ൽ ക​ണ്ടെ​ത്തി
Wednesday, January 22, 2020 10:39 PM IST
അ​ത്താ​ണി : പു​ന​ർ​ജ​നി ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ നി​ന്നും കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പൂ​മ​ല ഡാ​മി​ൽ ക​ണ്ടെ​ത്തി.

പാ​ല​ക്കാ​ട് കി​നാ​ശേരി ആ​ന​പു​റം​കാ​ട് വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൻ സു​മേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടുദി​വ​സം മു​ന്പാ​ണ് ഇ​യാ​ളെ കാ​ണ​ാതാ​യത്. അ​മി​ത​മാ​യി മ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടിനി​ർ​ത്താ​ൽ ചി​കി​ത്സ​യ​ക്കു വേ​ണ്ടി​യാ​ണ് പൂ​മ​ല​യി​ലെ ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത് .

എ​ന്നാ​ൽ ബ​ന്ധു​ക്ക​ളു​ടെ ക​ണ്ണുവെ​ട്ടി​ച്ച് കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു . ബു​ധാ​ന​ഴ്ച്ച ഉ​ച്ച​യോ​ടുകൂ​ടി മൃതദേഹം ഡാ​മി​ലെ ജ​ലാ​ശ​യ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​യ്യൂ​ർ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു . മൃതദേ​ഹം തൃശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ​റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വിട്ടുകൊ​ടു​ത്തു.