ക​യ്പമം​ഗ​ലത്തെ 14 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​നം
Friday, November 8, 2019 1:11 AM IST
ക​യ്പമം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 14 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​നം. വി​ദ്യാ​ല​യ​ത്തി​നു ചു​റ്റു​മു​ള്ള പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നും അ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​ള്ള താ​ല്പ​ര്യം വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​നും പ്ര​കൃ​തി വി​ഭ​വ സം​ര​ക്ഷ​ണം എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നും വേ​ണ്ടി ആ​രം​ഭി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് " ​ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​നം'.
ക​യ്പമം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 14 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​നം ന​ട​പ്പാ​ക്കാ​ൻ ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും 10000 രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ജൈ​വ​ വൈ​വി​ധ്യ പാ​ർ​ക്ക് നി​ർ​മിക്കു​ന്ന​തി​നുവേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ന്ന് ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്കോ​ട് ഗ​വ.​ യു​പി സ്കൂ​ൾ ,ആ​മ​ണ്ടൂ​ർ, ഗ​വ.​ എ​ൽപി ​സ്കൂ​ൾ , വെ​ന്പ​ല്ലൂ​ർ, ഗ​വ. എ​ൽപി ​സ്കൂ​ൾ, പാ​പ്പി​നി​വ​ട്ടം, ഗ​വ. എ​ൽപി ​സ്കൂ​ൾ, എ​മ്മാ​ട്, യു​പി​എ​സ്, കോ​ത​പ​റ​ന്പ്, യു​പി സ്കൂ​ൾ, പ​ന​ങ്ങാ​ട്, സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ൾ, മ​തി​ല​കം, ഒ​എ​ൽ​ഫ് ജി​എ​ച്ച്എ​സ്, എ​ട​ത്തി​രു​ത്തി, ആ​ർസി ​യുപി ​സ്കൂ​ൾ, പെ​രി​ഞ്ഞ​നം, യു​പി​എ​സ് ഈ​സ്റ്റ്, പെ​രു​ന്പ​ട​പ്പ്, ഈ​സ്റ്റ് യു​പി സ്കൂ​ൾ, എ​ട​ത്തി​രു​ത്തി സെ​ന്‍റ് ആ​ൻ​സ് യു​പി സ്കൂ​ൾ എ​ന്നീ സ്കൂളു​ക​ൾ​ക്കാ​ണു ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​നം നി​ർ​മിക്കാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്.
ഹൈ​സ്കൂ​ളു​ക​ൾ​ക്കു ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പി​ന്നീ​ട് വ​രു​മെ​ന്നും ഇ.​ടി.​ ടൈ​സ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു.