"കൊ​ര​ട്ടി​ ഗവ. പ്രസ് ഭൂ​മി വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യു​ക്ത​മാ​ക്കണം'
Friday, November 8, 2019 1:10 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് പ്ര​സി​ന്‍റെ 103 ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ന്നും കി​ൻ​ഫ്ര​ക്ക് ന​ൽ​കി​യ 30 ഏ​ക്ക​ർ കി​ഴി​ച്ച് ശേ​ഷി​ക്കു​ന്ന 73 ഏ​ക്ക​ർ ഭൂ​മി കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ കി​ൻ​ഫ്ര​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​തി​നോ വി​വി​ധ വ​കു​പ്പു​ക​ളു​ടെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നോ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ബി.​ഡി ദേ​വ​സി എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല്ലാ​ത്ത​പ​ക്ഷം കൊ​ര​ട്ടി​യി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സ​ർ​ക്കാ​ർ പ്ര​സ് തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു.
എ​ന്നാ​ൽ കൊ​ര​ട്ടി പ്ര​സ് നാ​സി​ക്കി​ലെ പ്ര​സു​മാ​യി ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​താ​യും പ്ര​സ് നി​ല നി​ർ​ത്തി കൈ​വ​ശ​മു​ള്ള അ​ധി​ക ഭൂ​മി കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ സം​സ്ഥാ​ന​ത്തി​ന് തി​രി​കെ ന​ൽ​കു​ക​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
എ​ന്നാ​ൽ ല​യ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും ല​യ​നം ജീ​വ​ന​ക്കാ​രെ ബാ​ധി​ക്കി​ല്ലെ​ന്നും കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ ഇ​ല്ലാ​ത്ത 15 ഏ​ക്ക​ർ ഭൂ​മി വ്യ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നാ​യി നി​ശ്ചി​ത വി​ല​ക്ക് വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2017ൽ ​വ്യ​വ​സാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചെ​ങ്കി​ലും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.