ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടെ​ൻഡ​ർ വ​ർ​ക്കു​ക​ൾ മ​ന്ദ​ഗ​തിയിൽ നീ​ങ്ങു​ന്ന​താ​യി പ​രാ​തി
Friday, November 8, 2019 1:08 AM IST
കാ​ടു​കു​റ്റി: ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടെൻഡർ വ​ർ​ക്കു​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി. 2019 വാ​ർ​ഷി​ക പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കേ​വ​ലം അഞ്ചുമാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പൊ​തു​മ​രാ​മ​ത്ത് ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ടാ​റിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​താ​യാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.
പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ ക​രാ​റു​കാ​ർ ത​യ്യാ​റാ​കു​ന്നി​ല്ല. സ​ർ​ക്കാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഇ​തി​നി​ട​യി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ല​ഭി​ക്കേ​ണ്ട തു​ക​യു​ടെ 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റയ്​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നാ​ശം സം​ഭ​വി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല .
വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.