ഗുരുവായൂരിൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം
Friday, November 8, 2019 1:07 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ഇം​ഗ്ലീ​ഷ്മീ​ഡി​യം സ്കൂ​ളി​ലെ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു.
ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗം പി. ​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ 13 ക്ലാ​സ് റൂ​മു​ക​ളാ​ണ് സ്മാ​ർ​ട്ട് ക്ലാ​സാ​കു​ന്ന​ത്.
ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ഉ​ഴ​മ​ല​ക്ക​ൽ വേ​ണു​ഗോ​പാ​ൽ, എം. ​വി​ജ​യ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി. ശി​ശി​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ. ​ജ​യ​പ്ര​കാ​ശ്, പ്രി​ൻ​സി​പ്പ​ൽ കെ. ​പ്രീ​തി, അ​ധ്യാ​പി​ക കെ.​എ​സ്. ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ മാ​ർ​ക്കു​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ലെ മ​ത്സ​ര​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.