തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വ​ത്തി​നു തു​ട​ക്കം
Thursday, October 10, 2019 1:00 AM IST
തൃ​ശൂ​ർ: കു​രു​ന്നു ശാ​സ്ത്ര ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​നു തു​ട​ക്കം. സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും എ​ൽ​പി സ്കൂ​ളി​ലു​മാ​യാ​ണു മേ​ള ന​ട​ക്കു​ന്ന​ത്.​ ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, പ്ര​വൃത്തി​പ​രി​ച​യം, ഐ​ടി വി​ഭാ​ഗ​ങ്ങ​ളി​ലെ ശാ​സ്ത്ര​മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര നി​ർ​വ​ഹി​ച്ചു.
കോ​ല​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഫാ. ​ഡേ​വീ​സ് പ​നം​കു​ളം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ജു വ​ർ​ഗീ​സ്, തി​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ലാ വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ ലി​ജോ ലൂ​യി​സ്, സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി.​ടി.​എ​ൽ​സി, ഉ​പ​ജി​ല്ല എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ എ.​എ​സ്. ര​വീ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​ൽ.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​എം. ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.