കൃ​ഷിയി​റ​ക്കാ​ൻ ഉ​ട​ൻ അ​നു​മ​തി: മ​ന്ത്രി
Thursday, October 10, 2019 1:00 AM IST
ഒ​ല്ലൂ​ർ: സ്ഥ​ല ഉ​ട​മ​യു​ടെ അ​നു​മ​തി ഇ​ല്ലെങ്കി​ൽക്കൂ​ടി കൃഷി ഇ​റ​ക്കാ​നാ​ണെ​ങ്കി​ൽ ഇ​തു​പ​ത് ദി​വ​സ​ത്തി​ന​കം അ​നു​മ​തി ന​ൽ​കു​മെ​ന്ന് കൃഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പു​ത്തു​ർ പ​ഞ്ചാ​യ​ത്തി​ൽപെ​ട്ട ത​രി​ശ് പാ​ട​ത്തെ വി​ത്ത് ഇ​റ​ക്കു​ന്ന​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.
ത​രി​ശ് കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ ഉ​ട​മ ത​യ്യാ​റാ​യി​ല്ലെങ്കി​ൽ ത​യ്യാ​റാ​യി വ​രു​ന്ന​വ​ർ​ക്ക് ഭൂ​മി വി​ട്ടു​ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​രി​ക്കു​ക​യാ​ണ്. സ്ഥ​ല ഉ​ട​മ​യ്ക്ക് പ​തി​ന​ഞ്ച് ദി​വ​സ​ത്തെ നോ​ട്ടി​സ് ന​ൽ​കി മ​റു​പ​ടി തൃ​പ്തി​ക​ര​മ​ലെ്ല​ങ്കി​ൽ ഭൂ​മി പ​ഞ്ചാ​യ​ത്തി​ന് കൃ​ഷി​ക്ക് വേ​ണ്ടി എ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണ്.
കേ​ര​ള​ത്തി​ന് വേ​ണ്ട അ​രി ഇ​വി​ടെ ത​ന്നെ ഉ​ദ്പാ​ദി​പ്പി​ക്കാ​നും, 26.90 നി​ര​ക്കി​ൽ നെ​ല്ല് സം​ഭ​രി​ക്കാ​നും സ​ർ​ക്കാ​ർ തി​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൃ​ഷി ലാ​ഭ​ക​ര​മാ​ക്കി​മാ​റ്റു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ചീഫ് വി​പ്പ് കെ.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ത്തു​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജ പ്ര​താ​പ​ൻ,ന​ന്ദ​ൻ കു​ന്ന​ത്ത്, പി.​ബി.​സു​രേ​ന്ദ്ര​ൻ, ടി.​എ​സ് മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.