രാ​ജ​ൻ കാ​റി​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ം: കാ​ർ ഡ്രൈവർ അറസ്റ്റിൽ
Thursday, October 10, 2019 1:00 AM IST
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി രാ​ജ​ന്‍റെ ഭ​ർ​ത്താ​വ് പാ​ഴി​യോ​ട്ട്മു​റി കു​ന്ന​ത്ത്പു​ര​യ്ക്ക​ൽ രാ​ജ​ൻ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ കാ​ർ ഡ്രൈവ​റെ എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പെ​രു​ന്പി​ലാ​വ് കൊ​ര​ട്ടി​ക്ക​ര നാ​രാ​ണ​ത്ത് വീ​ട്ടി​ൽ സെ​യ്തു​വി​ന്‍റെ മ​ക​ൻ ഷെ​ഫീ​ക്ക് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​അ​പ​ക​ട​ത്തി​നു ശേ​ഷം നി​ർ​ത്താ​തെ പോ​യ നാ​നോ​കാ​ർ ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.​പ്ര​തി​യാ​യ ഷെ​ഫീ​ക്ക് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നുക​ള​ഞ്ഞി​രു​ന്നു.
ഒാഗ​സ്റ്റ് ആ​റി​ന് വൈ​കീ​ട്ട് പാ​ഴി​യോ​ട്ട് മു​റി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​വ​ഴി​യ​രു​കി​ലൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന രാ​ജ​നേ​യും ര​ണ്ട് സ്ത്രീ​ക​ളേ​യും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചുതെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഗ​ൾ​ഫി​ലേ​ക്ക് മു​ങ്ങി​യ പ്ര​തി​യെ ത​ന്ത്ര​പൂ​ർ​വം നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.​പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ഡി.​സ​ന്തോ​ഷ്, ദി​ലീ​പ്കു​മാ​ർ, കെ.​ആ​ർ.​ജ​യ​ൻ, ഗി​രീ​ശ​ൻ, സു​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രുന്നത്.