ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന്‍റെ ഫൂ​ട്ടി​ംഗ്: കോ​ണ്‍​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു
Thursday, October 10, 2019 1:00 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന്‍റെ ഫൂ​ട്ടി​ങ് കോ​ണ്‍​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​പ്രി​യ സ​ന്തോ​ഷും എ​ഫ്ആ​ർ​ബി​എ​ൽ എം​ഡിസി ​പി ദി​നേ​ശും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു കോ​ടി രൂ​പ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ 16000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ആ​യ ഗ്ലാ​സ് ഫൈ​ബ​ർ റീ ​ഇ​ൻ​ഫോ​ഴ്സെ​ഡ് സി​സ്റ്റം ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഗ​വ. അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​യാ​യ എ​ഫ്ആ​ർബിഎ​ൽ ആ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് എംഡി സി.പി. ദി​നേ​ശ് പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 1000 ദി​വ​സ​ത്തെ വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി എ.സി. മൊ​യ്തീ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ​നി​ർ​വ​ഹി​ച്ചി​രു​ന്നു.​ ച​ട​ങ്ങി​ൽ​ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എംആ​ർ അ​നൂ​പ് കി​ഷോ​ർ ,എ​ൻ കെ ​പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.