വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ പു​ര​സ്കാ​രം ഡോ. ​വി.​എ​സ്.​ വി​ജ​യ​ന്
Thursday, October 10, 2019 12:58 AM IST
തൃ​ശൂ​ർ: ഗാ​ന്ധി​യ​നും ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റു​മാ​യി​രു​ന്ന ഐ.​എം. ​വേ​ലാ​യു​ധ​ൻ മാ​സ്റ്റ​റു​ടെ ഓ​ർ​മ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​നു പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​വി.​എ​സ്.​ വി​ജ​യ​ൻ അ​ർ​ഹ​നാ​യി. 18ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ക​ണി​മം​ഗ​ലം എ​സ്എ​ൻ ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെഎഫ്ആ​ർ​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന ഡോ. ​എ​സ്.​ ശ​ങ്ക​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഐ.​എം.​ വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ സ​രോ​ജി​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണു പു​ര​സ്കാ​ര ജേ​താ​വി​നെ തീ​രു​മാ​നി​ച്ച​ത്.