അ​ന​ധി​കൃ​ത ക​ക്കൂ​സ് നി​ർ​മാ​ണം; കു​ടി​വെ​ള്ളം മ​ലി​ന​മാ​യ​താ​യി പ​രാ​തി
Thursday, October 10, 2019 12:56 AM IST
മു​രി​യാ​ട്: എം​പ​റ​ർ ഇ​മ്മാ​നു​വ​ൽ ട്ര​സ്റ്റി​ന്‍റെ കൂ​ടാ​ര​ത്തി​നു സ​മീ​പം പാ​ടം നി​ക​ത്തി നി​ർ​മി​ച്ച ക​ക്കൂ​സു​ക​ൾ മൂ​ലം ഗ്രാ​മ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

ട്ര​സ്റ്റി​ന്‍റെ കൂ​ടാ​ര​ത്തി​ൽ എ​ത്തു​ ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ കൂ​ടാ​ര​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​ണ് ക​ക്കൂ​സ് നി​ർ​മി​ച്ച​ത്. പാ​ട​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തി ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഉ​യ​ർ​ത്തി​യാ​ണ് ക​ക്കൂ​സ് നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം ട്ര​സ്റ്റ് ന​ട​ത്തി​പ്പു​കാ​ർ ഒ​രു​ക്കി​യ​ത്.

ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ൽ ക​ക്കൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​പ്പോ​ൾ ഒ​രാ​ൾ ഉ​യ​ര​ത്തി​ൽ ഷീ​റ്റ് മ​റ​ച്ച് അ​തി​നു​ള്ളി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വെ​ള്ളം ക​യ​റി​യ​പ്പോ​ൾ ക​ക്കൂ​സ് ടാ​ങ്കു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സാ​യ മു​രി​യാ​ട് കാ​യ​ലി​ൽ ക​ല​ർ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കി​ണ​റു​ക​ളി​ലേ​ക്കും ക​ക്കൂ​സ് മാ​ലി​ന്യ​മെ​ത്തി.

തൊ​ട്ട​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന കു​ടി​വെ​ള്ള സ്രോ​ത​സ് കൂ​ടി​യാ​ണ് കാ​യ​ൽ. ചേ​ർ​പ്പ്കു​ന്ന് കോ​ള​നി, പാ​റേ​ക്കാ​ട്ടു​ക​ര, ക​പ്പാ​റ എ​ന്നീ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന​ത് മു​രി​യാ​ട് കാ​യ​ലി​ൽ നി​ന്നാ​ണ്.

മാ​ത്ര​മ​ല്ല, കാ​യ​ലി​ന് ദു​ർ​ഗ​ന്ധ​വു​മു​ണ്ട്. നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കാ​യ​ലി​ലു​ണ്ടാ​കു​മെ​ന്ന് കാ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​എം​ഒ​യ്ക്കും നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.