കെ.ആർ. രാജീവിന്‍റെ കുടുംബസഹായനിധി വിതരണം
Thursday, October 10, 2019 12:54 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ കം​ട്രോ​ൾ റൂ​മി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​യി​രു​ന്ന കെ.​ആ​ർ. രാ​ജീ​വി​ന്‍റെ കു​ടും​ബ​സ​ഹാ​യ​നി​ധി വി​ത​ര​ണം ന​ട​ത്തി. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പോ​ലീ​സ് ഓ​ഫീ സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സ​ഹാ​യ​നി​ധി വി​ത​ര​ണ​വും അ​നു​സ്മ​ര​ണ​വും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഷീ​ലാ രാ​ജ് കു​മാ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ​കു​മാ​ര​ൻ , ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ഐ. മാ​ർ​ട്ടി​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി യേ​ഷ​ൻ തൃ​ശൂ​ർ സി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ൻ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ സി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി ബി​നു ഡേ​വീ​സ്, തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.

പോ​ലി​സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. രാ​ജു സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ സി​ൽ​ജോ ന​ന്ദി​യും പ​റ​ഞ്ഞു. കു​ടും​ബ​സ​ഹാ​യ നി​ധി​യാ​യി 14,1000 രൂ​പ വി​ത​ര​ണം ചെ​യ്തു.