ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ന് ര​ണ്ടാം സ്ഥാ​നം
Thursday, October 10, 2019 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഹോ​ളി ഏ​ഞ്ച​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ യോ​ഗാ​സ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​ലു​ള്ള ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. ലാ​ൻ​സ് സു​നി​ൽ, എ​സ്. ശ്രേ​യ്സ്, നി​ജി​ൽ ശ്രീ​നി, ലോ​ഡ്വി​ൻ സു​നി​ൽ എ​ന്നി​വ​ർ ദേ​ശീ​യ​ത​ല യോ​ഗാ​സ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്ന് 25 വി​ദ്യാ​ല​യ​ങ്ങ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.