പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Thursday, October 10, 2019 12:54 AM IST
അ​വി​ട്ട​ത്തൂ​ർ: ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ’ഒ​രു​മ 2019’ പ്ര​ശ​സ്ത ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. വി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​പി സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി അ​നു​സ്മ​ര​ണം ന​ട​ത്തി.
പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​ന്പൂ​തി​രി​യെ മെ​മെ​ന്േ‍​റാ​യും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ തോ​മ​സ് കോ​ല​ങ്ക​ണ്ണി, മാ​നേ​ജ​ർ ടി. ​ഭാ​നു​മ​തി, ടി.​കെ. ശ​ശി, പി. ​കാ​ർ​ത്തി​കേ​യ​ൻ, ബാ​ല​ൻ അ​ന്പാ​ട​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​വി. രാ​ജേ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ മെ​ജോ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.