ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Thursday, October 10, 2019 12:51 AM IST
തൃ​ശൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജന്മവാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ സ​ർ​വോ​ദ​യ​മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗാ​ന്ധി​മാ​ർ​ഗ സം​ഘ​ട​ന​ക​ളു​ടെ​യും ജി​ല്ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റേയും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി​വാ​ര പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ർ​വോ​ദ​യ​സ​ദ​സ് സ​ർ​വോ​ദ​യ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ല്ലൂ​ർ പ​ക​ൽ​വീ​ട്ടി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി.​പി.​ പോ​ളി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​എ​സ്.​ ഗി​രീ​ശ​ൻ മാ​സ്റ്റ​ർ, കെ.​പി.​ ദേ​വ​സി​മാ​സ്റ്റ​ർ, പ്ര​ഫ. വി.​എ.​ വ​ർ​ഗീ​സ്, സ​ർ​വോ​ദ​യ​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എ​സ്.​ സു​കു​മാ​ര​ൻ, പ​ക​ൽ​വീ​ട് ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ.​ ജോ​സ​ഫ്, സെ​ൻ​സി​ലാ​വോ​സ്, ജോ​യ് മു​ത്തു​പീ​ടി​ക, കെ.​കെ.​ ജോ​സ്, മോ​ഹ​ൻ താ​ഴ​ത്തു​പു​ര, വി.​ഐ.​ ജോ​ണ്‍​സ​ൻ, ടി.​ഒ.​ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഗാ​ന്ധി​മാ​ർ​ഗ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും ഒ​ല്ലൂ​ർ സെ​ന്‍റ​റി​ലു​ള്ള ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ​ർ​വോ​ദ​യ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ ഗാ​ന്ധി​പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഒ​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന്ധി​പ്ര​തി​മ​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യി​രു​ന്നു.