മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്‍റ് വീണ്ടും പൊട്ടി; ദുർഗന്ധം പരക്കുന്നു
Thursday, October 10, 2019 12:47 AM IST
ചാ​ല​ക്കു​ടി: ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യ മാ​ർ​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് വീ​ണ്ടും പൊ​ട്ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് പൊ​ട്ടി മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​രി​സ​ര​വാ​സി​ക​ൾ ദു​ർ​ഗ​ന്ധം മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ൽ നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന മാ​ലി​ന്യം പ​ള്ളി​പ്പാ​ട​ത്തേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. എ​ന്നാ​ൽ ഒ​ഴു​കി​പോ​കാ​തെ പ്ലാ​ന്‍റി​ന്‍റെ പ​രി​സ​ര​ത്തു​ത​ന്നെ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ മാ​ലി​ന്യ​ങ്ങ​ൾ കോ​രി മാ​റ്റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം മു​ന്പ് മാ​ലി​ന്യ​പ്ലാ​ന്‍റ് പൊ​ട്ടി​യ​തു​മൂ​ലം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളും പ​രി​സ​ര​വാ​സി​ക​ളും പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യ​താ​യി​രു​ന്നു. ഇ​തി​നു​മു​ന്പ് പ്ലാ​ന്‍റ് പൊ​ട്ടി​യ​പ്പോ​ൾ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ മോ​ട്ടോ​ർ ഇ​തു​വ​രെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി പ്ലാ​ന്‍റി​ന്‍റെ അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്തി​യി​ട്ടും മോ​ട്ടോ​ർ സ്ഥാ​പി​ക്കാ​ൻ 15,000 രൂ​പ ചെ​ല​വാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കു ക​ഴി​യു​ന്നി​ല്ല. ദു​ർ​ഗ​ന്ധം മൂ​ലം പൊ​റു​തി​മു​ട്ടി​യ വ്യാ​പാ​രി​ക​ളും പ​രി​സ​ര​വാ​സി​ക​ളും വീ​ണ്ടും പ്ര​ക്ഷോ​ഭ​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.