അ​ത്മീ​യ നി​റ​വി​ൽ മു​ത്തി​യു​ടെ ദേ​വാ​ല​യം
Thursday, October 10, 2019 12:44 AM IST
കൊ​ര​ട്ടി: ജാ​തി - മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ഒ​രു ദേ​ശം മു​ഴു​വ​ൻ വി​ശ്വാ​സ തീ​ഷ്ണ​ത​യോ​ടെ കൊ​ണ്ടാ​ടു​ന്ന അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി മു​ത്തി​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന​ലെ കൊ​ടി​യേ​റി. ചൈ​ത​ന്യം മു​റ്റി​യ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ്രാ​ർ​ഥ​നാ നി​ര​ത​രാ​യെ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​കാ​രി ഫാ.​അ​ബ്രാ​ഹം ഓ​ലി​യാ പ്പു​റ​ത്താ​ണ് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ച​ത്.

വൈ​കീ​ട്ട് നാലിന് ​ന​ട​ന്ന ജ​പ​മാ​ല​യ്ക്കും ല​ദീ​ഞ്ഞി​നും ശേ​ഷ​മാ​യി​രു​ന്നു കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​മാ​യി ടൗ​ണ്‍ ക​പ്പേ​ള​യി​ലെ​ത്തി. വൈ​കീ​ട്ട് 5.30ന് ​ക​പ്പേ​ള​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് റ​വ.​ഡോ.​പീ​റ്റ​ർ ക​ണ്ണ​ന്പു​ഴ മു​ഖ്യ കാ​ർ​മി​ക​നാ​യി. റ​വ.​ഡോ.​പോ​ൾ കൈ​തോ​ട്ടു​ങ്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ കൊ​ര​ട്ടി​യി​ലെ മ​ർ​ച്ചന്‍റ്​സ് അ​സോ​സി​യേ​ഷ​നാ​ണ് ഈ ​വ​ർ​ഷ​വും ക​പ്പേ​ള തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​ന് വി​പു​ല​വും ചി​ട്ട​യാ​ർ​ന്നതുമായ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ അ​സോ​സി​യേ​ഷ​ൻ വൈ​ഗ ത്രെ​ഡ്സ് മൈ​താ​നി​യി​ൽ പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.