ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം; പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ
Wednesday, October 9, 2019 1:02 AM IST
വ​ട​ക്കാ​ഞ്ചേ​രി: ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി പേ​രി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​യാ​ളെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി പ​രു​ത്തി​പ്ര സ്വ​ദേ​ശി അ​ര​ങ്ങ​ത്തു​പ​റ​ന്പി​ൽ അ​ക്ബ​ർ (51) നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നു പ​ട്രോ​ളിം​ഗി​നി​ടെ പാ​ർ​ളി​ക്കാ​ട് ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ​താ​യു​ള്ള പാ​ർ​ളി​ക്കാ​ട് സ്വ​ദേ​ശി പു​ന്നൂ​സി​ന്‍റെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ​മാ​ന ത​ട്ടി​പ്പ് കേ​സി​ൽ ജി​ല്ല​യി​ലെ 10 ഓ​ളം സ്റ്റേ​ഷ​നു​ക​ളി​ൽ അ​ക്ബ​റി​നെ​തി​രെ കേ​സു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടു​മാ​സം മു​ൻ​പ് ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ​ക്കെ​തി​രെ വീ​ടു​ക​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സും നി​ല​വി​ലു​ണ്ട്. എ​സ്ഐ പി.​ബി. ബി​ന്ദു​ലാ​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​വ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ റി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.