യൂ​ണി​വേ​ഴ്സൽ എൻജി​നീ​യ​റിം​ഗ് കോ​ള​ജി​ന് പ​രിസ്ഥി​തി ഉൗർജ​സം​രക്ഷണ പു​ര​സ്കാ​രം
Wednesday, October 9, 2019 1:01 AM IST
വ​ള്ളി​വ​ട്ടം: പ​രി​സ്ഥി​തി ഉൗ​ർ​ജ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബി​പി​സി​എ​ൽ കൊ​ച്ചി റി​ഫൈ​ന​റി സം​സ്ഥാ​ന​ത​ല​ത്തി​ൽ കോ​ള​ജു​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ൻ​കോ​ണ്‍ ക്ല​ബി​ന് ല​ഭി​ച്ചു.
അ​ഞ്ചാം ത​വ​ണ​യാ​ണ് എ​ൻ​കോ​ണ്‍ ക്ല​ബ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. പ്ര​ള​യാ​ന​ന്ത​രം പ​രി​സ്ഥി​തി​ക്ക് സം​ഭ​വി​ച്ച മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം, ഉൗ​ർ​ജ​സം​ര​ക്ഷ​ണ​സ​ന്ദേ​ശം പ്ര​ച​രി​ക്കാ​ൻ ആ​രം​ഭി​ച്ച ദീ​പ്തി പ​ദ്ധ​തി, പാ​രി​സ്ഥി​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഇ​ട​പെ​ട​ൽ, എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക്ല​ബി​നെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്.
കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി റി​ഫൈ​ന​റി ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ. ച​ന്ദ്ര​ശേ​ഖ​റി​ൽ​നി​ന്ന് വ​ള്ളി​വ​ട്ടം യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ൻ​കോ​ണ്‍ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. അ​ബ്ദു​ൾ റ​സാ​ഖ്, പി.​കെ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.