വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധ​നം ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​ത്: പൗ​ര​സ​മി​തി
Wednesday, October 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: വ​ട​ക്കേ ന​ട​യി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധ​നം ഒ​ഴി​വാ​ക്കാ​നാ​വ​ാത്ത​താ​ണെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പൗ​ര​സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വ​ള​ർ​ന്നു വ​രു​ന്ന ന​ഗ​ര​മെ​ന്ന നി​ല​യി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ൽ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ ഇ​ത്ത​രം വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധ​നം ഒ​ഴി​ച്ചു​കൂ​ടാ​ൻ വ​യ്യാ​ത്ത​താ​ണ്. അ​തേ സ​മ​യം പ​ക​രം സം​വി​ധാ​നം ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​പോ​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി വേ​ണം. താ​ലൂ​ക്ക് ആ​ശുപ​ത്രി​യി​ൽ പ​ണി​തു കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ക്ക​ണ​മെ​ന്നും കെ​ട്ടി​ട​ത്തി​ൽ ബ്ല​ഡ്ബാ​ങ്ക് പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.​ന​ഗ​ര​ത്തി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ കോ​ട​തി​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നും ന​ട​പ​ടി വേ​ണം. ത​ക​ർ​ന്നു കി​ട​ക്കു​ന്ന വ​ണ്‍​വേ റോ​ഡ് പു​തു​ക്കി പ​ണി​യു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡന്‍റ് ഡോ.​എ​ൻ.​എം വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി.​എ​സ് തി​ല​ക​ൻ, എ​ൻ.​വി ല​ക്ഷ​മ​ണ​ൻ, എം.​എ​ൻ രാ​ജ​പ്പ​ൻ, ടി.​കെ ഷ​ണ്മു​ഖ​ൻ, കെ.​എ​ൻ രാ​ഘ​വ​ൻ, പ്രൊ​ഫ. സു​ലേ​ഖ ഹ​മീ​ദ്, ഇ.​ജി സു​ഗ​ത​ൻ, അ​ഡ്വ.​ഭാ​നു​പ്ര​കാ​ശ്, കെ.​പി പ്രേം​നാ​ഥ്, വി.​കെ വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.